04:37am 12 November 2026
NEWS
KPAQ ഈദ് മജ്‌ലിസ് ആഘോഷം വർണ്ണാഭമായി
05/06/2026  07:34 PM IST
NILA
KPAQ ഈദ് മജ്‌ലിസ് ആഘോഷം  വർണ്ണാഭമായി

കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷൻ ഖത്തർ (KPAQ) ഈദ് മജിലിസ് മൈലാഞ്ചി മൊഞ്ചുള്ള ആഘോഷരാവാണ് ഖത്തറിലെ പ്രവാസികൾക്ക് സമ്മാനിച്ചത്.  ഐഡിയൽ ഇന്ത്യൻ സ്‌കൂൾ അൽ ഖമർ ഹാളിൽ  അരങ്ങേറിയ ആഘോഷങ്ങൾക്ക് സംഘടനയുടെ ഭാരവാഹികളും എക്സിക്യുട്ടീവ് അംഗങ്ങളും നേതൃത്വം നൽകി.  
ICC , ISC , IBPF ഭാരവാഹികളും പരിപാടിയുടെ സ്പോൺസർമാരും സംസ്‌കൃതി, KMCC .INCAS , കൾച്ചറൽ ഫോറം എന്നീ സംഘടനകളുടെ നേതാക്കളും ക്ഷണിക്കപ്പട്ട മറ്റ് അതിഥികളും കെപിഎക്യു കുടുംബാംഗങ്ങളും അടങ്ങിയ നിറഞ്ഞ സദസ്സ് .ആയിരുന്നു 
FOMA ഖത്തറിൻ്റെ അനുഗ്രഹീത ഗായകർ ആലപിച്ച സ്വാഗത ഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ ഒപ്പന, കോൽക്കളി, ഡാൻസ് , സ്പോട്ട് ഡബിംഗ് എന്നിവ ഉണ്ടായിരുന്നു. 
തുടർന്നു നടന്ന സാംസ്കാരിക പരിപാടിയിൽ  ജനറൽ സെക്രട്ടറി ഗഫൂർ കാലിക്കറ്റ് സ്വാഗതം പറഞ്ഞു . ICC ജനറൽ സെക്രട്ടറി അബ്രഹാം  ജോസഫ് ISC പ്രസിഡൻ്റ് ഇ പി  അബ്ദുറഹ്‌മാൻ ,IBPF പ്രസിഡൻ്റ്  താഹ മുഹമ്മദ് എന്നിവർ ആശംസകൾ അർപ്പിച്ചു .  അബീർ മെഡിക്കൽ സെൻ്റുമായി ചേർന്ന് ജൂൺ 19 ന് സംഘടന നടത്തുന്ന മെഡിക്കൽ ക്യാമ്പിൻ്റെയും ജൂൺ 26 ന് നടക്കുന്ന ക്യാരംസ് ടൂർണ്ണമെൻ്റയും പോസ്റ്റർ പ്രകാശനവും തുടർന്നു നടന്നു.
അതിനുശേഷം FOMA യുടെ ഗായകൾ അണിയിച്ചൊരുക്കിയ സംഗീത വിരുന്ന് ഏവർക്കും ഹൃദ്യനുഭവ മായി .
പരിപാടിയിൽ പങ്കെടുത്ത കലാകാരൻമാർക്കുളള ഉപഹാരം  പ്രസിഡൻ്റ് ഷമീർ കെ.പി
ജനറൽ സെക്രട്ടറി ഗഫൂർ കാലിക്കറ്റ് ട്രഷറർ ഷൗക്കത്ത് , പ്രോഗ്രം കൺവീനർ അബ്ദുൽ റഹീം എന്നിവരും മറ്റ് ഭാരവാഹികളും ചേർന്ന് കൈമാറി .

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img